ഹൈക്കു ഒരു ജാപ്പനീസ് കാവ്യരൂപമാണ് 17 മാത്രകൾ (ജപ്പാനീസ് ഭാഷയിൽ ഓൻജി) ഉള്ളതും ആദ്യവരിയിലും അവസാന വരിയിലും 5 മാത്രകളും രണ്ടാം വരിയിൽ 7 മാത്രകളും അടങ്ങിയിരിക്കുന്ന 3 പദസമുച്ചയങ്ങൾ (വരികൾ) ഉൾക്കൊള്ളുന്നതുമായ കവിതകളാണ് ഇവ. മാത്രകളുടെ എണ്ണം നമ്മുടെ ഭാഷാവൃത്തങ്ങളെപ്പോലെ കർശനമായി പാലിക്കേണ്ടതുമില്ല. പരമാവധി എന്നതു പ്രത്യേകം ശ്രദ്ധിക്കുക. ഏതെങ്കിലുമൊരു ഋതുവിനെ കുറിക്കുന്നതോ സൂചിപ്പിക്കുന്നതോ ആയ ഒരു പദമോ പദസമുച്ചയങ്ങളോ ഹൈക്കുവിൽ ദർശിക്കാം. കിഗോ (Kigo) എന്നാണു അതിനു പറയുക. കിരേജി (Kireji) എന്നറിയപ്പെടുന്ന ഒരു പ്രധാന വാക്കോ വരിയോ കൂടി ഹൈക്കുവിൽ ഉണ്ടാകും. അതു കവിതയെ രണ്ടു നേർത്ത ഭാഗങ്ങളായി തിരിക്കുകയും ചേർത്തു നിർത്തുകയും ചെയ്യുന്നു. ആ വാക്കോ വരിയോ നല്കുന്ന സമന്വയത്തിനുള്ള പ്രാധാന്യം ചെറുതല്ല.
നേരത്തെ ഹോക്കു എന്നറിയപ്പെട്ടിരുന്ന ചെറുകവിതകൾക്ക് മസാവോക ഷികി (Masaoka Shiki) ആണ് പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനം ഹൈകു എന്ന് പുനർനാമകരണം ചെയ്തു. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ജപ്പാന് പുറത്തും ഹൈകു കവിതകൾ വലിയ രീതിയിൽ പ്രചരിച്ചു. ലോകഭാഷകളിലെല്ലാം തന്നെ ഹൈകു കവിതകൾ വന്നുതുടങ്ങി.ഏറെ വൈകാതെ മലയാളത്തിലേക്കും ഹൈക്കു കവിത എത്തി.
നമുക്കു ചുറ്റിലുമുള്ള പ്രകൃതിയാണ് ഹൈക്കു കവിതകൾക്കു പ്രധാനപ്പെട്ട വിഷയം. പ്രകൃതി ദൃശ്യങ്ങൾ പകരുന്ന ഒരു നിമിഷത്തിന്റെ ഇന്ദ്രിയാനുഭൂതി അക്ഷരങ്ങളിൽ സൃഷ്ടിക്കുന്നതാണ് ഹൈക്കുവിന്റെ രീതി. ‘വർത്തമാനകാല’ മാണ് ഹൈക്കു കവിതയിൽ പൊതുവിൽ ഉപയോഗിക്കുന്നത്. വായിക്കുന്ന ഏതു നിമിഷത്തിലും അനുഭവത്തിന്റെ അനുഭൂതി പകരുവാൻ വേണ്ടിയാണങ്ങനെ ചെയ്യുന്നത്. ആസ്വാദകന്റെ മനസ്സിലാണ് കവിതയുടെ സംസ്കരണം അന്തിമമായി നടക്കുന്നത്.
അഷിതയുടെ ഹൈക്കു കവിതകൾ
ഈ വലിയ ലോകത്ത് ചെറുതിന്റെ സൗന്ദര്യം ആരായുന്നവർക്കായി കഥാകാരി അഷിത രചിച്ച ഹൈക്കു കവിതകൾ. മൂന്നടികൊണ്ട് മൂലോകവും അളന്ന വാമനനെപ്പോലെ ഈ ലഘുകവിതകൾ വായനക്കാരന്റെ ബോധമണ്ഡലത്തിൽ പ്രകാശിക്കുന്നു. ഗഹനമായ വനനിശ്ശബ്ദതയിലെ ചെറിയ ഇലയനക്കങ്ങളായി ഇവയോരോന്നും അനുഭവപ്പെടുന്നു. ചെറുതിന്റെ ശക്തിസൗന്ദര്യങ്ങളെ ഹൃദയത്തിൽ സ്വാംശീകരിക്കുന്ന ഹൈക്കു കവിതകൾ. അഷിതയുടെ ഹൈക്കു കവിതകൾ എന്ന പുസ്തകത്തിൽ നിന്നുള്ള ചില ഹൈക്കു കവിതകൾ:
കാറ്റിനോട്
ഓർമകളെ കരിയിലകൾപോൽ ചുഴറ്റി,
എന്നെ കടപുഴക്കി വീഴ്ത്തും കാറ്റേ,
നീയിന്നെനിക്ക്, അനിഷ്ടകാമുകൻ!
ദൈവത്തിന്റെ ഹൈക്കുകൾ
മൂന്നടിയുമായി വാമനൻ, മൂന്നു വരയുമായി അണ്ണാറൻ
മൂന്നുവട്ടം കൂവലും മൂന്നുവട്ടം തള്ളലും മൂന്നാംദിനം ഉയിർക്കലും
-ദൈവമേ, നീ രചിച്ച ഹൈക്കു വിസ്മയങ്ങൾ!
അവതാരം
മൂന്നടിയാൽ സമസ്തവുമളന്നു
ചിരിക്കും വാമനനെപ്പോൽ,
-ഹൈക്കു.
ശാന്തി
ആൽമരത്തണലിൽ,
അയവിറക്കും പശുവിൻകണ്ണിൽ
ദൈവം മറന്നുവെച്ച ശാന്തിസൂക്തം.
വീട്ടമ്മ
ദിനരാത്രങ്ങളിലൂടെ, ഇടതടവില്ലാതെ,
ഉറുമ്പുപോൽ പണിതുനീങ്ങുന്നു
-ഒരു ശരാശരി വീട്ടമ്മ.
ദൃശ്യം
കത്തുന്ന സൂര്യൻ
ആളുന്ന ഉച്ച –
നിഴലുകളില്ലാത്ത രണ്ടു പേർ.
കാരുണ്യം
സങ്കടങ്ങൾ ഇടിവെട്ടിപ്പെയ്യും
കണ്ണീർതോരാമഴരാത്രികളിൽ,
കൂണുപോൽ കുട നിവർത്തുന്നു, ഹൈക്കു!
ഉപമ
നിരാശയുടെ ഗർത്തങ്ങളിൽ
ആശയുടെ സ്ഫുരണംപോൽ
രാത്രിയെ കീറിമുറിച്ച് ഒരു കൊള്ളിയാൻ.
ഉത്തരങ്ങൾ
മേഘപ്പരപ്പിലേക്കുറ്റുനോക്കി
ഞാൻ മന്ത്രിച്ചു: ‘പ്രിയനേ!’
അപ്പോഴോ? നോക്കൂ, മഴ ചാറി!
വാർധക്യം
നില്പിലും നടപ്പിലും നോട്ടത്തിലും
എന്നിലൂടെ എത്തിനോക്കുന്നു, എന്റമ്മ!
ഇലപൊഴിയും കാലമായി.
( അഷിതയുടെ ഹൈക്കു കവിതകൾ എന്ന പുസ്തകത്തിൽ നിന്ന്)
മറ്റു ചില ഹൈക്കു കവിതകൾ
പഠിക്കാത്ത പരീക്ഷ
ചോദ്യം കണ്ടതും
ഇന്ന് വരേണ്ടിയില്ല
എന്ന് തോന്നിയോ?
യൗവ്വനം തേടുന്ന വൃദ്ധൻ
നരച്ച തല
കറുത്ത മഷിയിൽ
മുക്കിയെടുത്തു.
Socialist Company in Capitalist World
Visions’s
Killed by
Mission
“The Old Pond” by Matsuo Bashō
An old silent pond
A frog jumps into the pond—
Splash! Silence again.
“A World of Dew” by Kobayashi Issa
A world of dew,
And within every dewdrop
A world of struggle.
“Lighting One Candle” by Yosa Buson
The light of a candle
Is transferred to another candle—
Spring twilight
“A Poppy Blooms” by Katsushika Hokusai
I write, erase, rewrite
Erase again, and then
A poppy blooms.
“Over the Wintry” by Natsume Sōseki
Over the wintry
Forest, winds howl in rage
With no leaves to blow.
“The Taste of Rain” by Jack Kerouac
The taste
Of rain
—Why kneel?
Joyce Clement “Birds Punctuate the Days”
Period
One blue egg all summer long
Now gone