![Devi Aathmaraagam song lyrics from Njaan Gandharvan [1991]](https://sp-ao.shortpixel.ai/client/to_auto,q_lossy,ret_img,w_1024,h_576/https://nachikethus.com/wp-content/uploads/2024/03/njan-gandharvan.jpg)
ദേവീ
ആത്മരാഗമേകാം കന്യാവനിയിൽ സുഖദം കളഗാനം
പകരാനണയൂ ഗന്ധർവ വീണയാകൂ നീ ദേവീ..
സാഗരങ്ങൾ മീട്ടും സോപാനഗീതമായ്
നിറയും നിൻ ശ്രുതിയിൽ എൻ ഗാനാലാപം
ഗ മ രി, രി മ പ നി ധ നി മ പ നി സാ നി സ നി,
സ നി പ മ പ മ രി സ നി സ രി മ പ നി സ രി മ പ
സാഗരങ്ങൾ മീട്ടും സോപാനഗീതമായ് നിറയും
നിൻ ശ്രുതിയിൽ എൻ ഗാനാലാപം
മദനയാമിനീ ഹൃദയസൌരഭം
തരളമാം ശലഭങ്ങളായ്
നുകരാൻ നീ വരൂ മന്ദം
പാർവണങ്ങൾ തേടും വനചന്ദ്രകാന്തിയിൽ
സോമം പോൽ പകരൂ നിൻ രാഗോന്മാദം
മഞ്ഞണിഞ്ഞൊരീ ഗന്ധമാദനം
തളിരിടും മദമാകുവാൻ മഴവിൽത്തേരിറങ്ങീ ഞാൻ..