Skip to content

Writer's Block

  • About Nachikethus | Nachikethas | Nachiketa
  • Contact US
  • Disclaimer
  • Privacy Policy
  • Sitemap
  • Terms and Conditions
  • Writer’s Block
  • Home
  • Writingz
  • മണിനാദം | ഇടപ്പള്ളി രാഘവൻ പിള്ള
  • Writingz

മണിനാദം | ഇടപ്പള്ളി രാഘവൻ പിള്ള

Writer July 18, 2022 1 min read
Mani Naadham Kavitha

മണിമുഴക്കം! മരണദിനത്തിന്റെ
മണിമുഴക്കം മധുരം! – വരുന്നു ഞാൻ!
അനുനയിക്കുവാനെത്തുമെൻ കൂട്ടരോ-
ടരുളിടട്ടെയെന്നന്ത്യയാത്രാമൊഴി:
മറവിതന്നിൽ മറഞ്ഞു മനസ്സാലെൻ-
മരണഭേരിയടിക്കും സഖാക്കളേ!

സഹതപിക്കാത്ത ലോകമേ! – യെന്തിലും
സഹകരിക്കുന്ന ശാരദാകാശമേ!
കവനലീലയിലെന്നുറ്റതോഴരാം
കനകതൂലികേ! കാനനപ്രാന്തമേ!
മധുരമല്ലാത്തൊരെൻ മൗനഗാനത്തിൽ
മദതരളമാം മാമരക്കൂട്ടമേ!
പിരിയുകയാണിതാ, ഞാനൊരധഃകൃതൻ
കരയുവാനായ്പിറന്നൊരു കാമുകൻ!
മണലടിഞ്ഞു മയങ്ങിക്കിടക്കട്ടെ
പ്രണയമറ്റതാമീ മൺപ്രദീപകം!

അഴകൊഴുകുന്ന ജീവിതപ്പൂക്കളം,
വഴിയരികിലെ വിശ്രമത്താവളം,
കഴുകനിജ്ജഡം കാത്തുസൂക്ഷിക്കുന്ന
കഴുമരം! – ഹാ, ഭ്രമിച്ചു ഞാൻ തെല്ലിട!

അഴലിലാനന്ദലേശമിട്ടെപ്പൊഴും
മെഴുകി മോടികലർത്തുമീ മേടയിൽ
കഴലൊരല്പമുയർത്തിയൂന്നീടുകിൽ
വഴുതിവീഴാതിരിക്കില്ലൊരിക്കലും
മലമുകളിലിഴഞ്ഞിഴഞ്ഞേറിടും
മഴമുകിലെന്നപോലെ ഞനിത്ര നാൾ
സുഖദസുന്ദര സ്വപ്നശതങ്ങൾതൻ-
സുലളിതാനന്ദഗാനനിമഗ്നനായ്
പ്രതിനിമിഷം നിറഞ്ഞുതുളുമ്പിടും
പ്രണയമാധ്വീലഹരിയിൽ ലീനനായ്
സ്വജനവേഷം ചമഞ്ഞവരേകിടും
സുമമനോഹരസുസ്മിതാകൃഷ്ടനായ്
അടിയുറയ്ക്കാതെ മേല്പോട്ടുയർന്നുപോ-
യലകടലിന്റെയാഴമളക്കുവാൻ!
മിഴി തുറന്നൊന്നു നോക്കവേ, കാരിരു-
മ്പഴികൾ തട്ടിത്തഴമ്പിച്ചതാണു ഞാൻ!
തടവെഴാപ്രേമദാരിദ്ര്യബാധയാൽ
തടവുകാരനായ്ത്തീർന്നവനാണു ഞാൻ!
കുടിലുകൊട്ടാരമാകാനുയരുന്നു;
കടലിരമ്പുന്നു കൈത്തോട്ടിലെത്തുവാൻ.
പ്രണയമൊന്നിച്ചിണക്കാനൊരുങ്ങിയാ-
ലണിമുറിക്കാനിരുളുമണഞ്ഞിടും!

മണിമുഴക്കം! മരണദിനത്തിന്റെ
മണിമുഴക്കം മധുരം! – വരുന്നു ഞാൻ!
ചിരികൾതോറുമെൻ പട്ടടത്തീപ്പൊരി
ചിതറിടുന്നോരരങ്ങത്തുനിന്നിനി,
വിടതരൂ, മതി പോകട്ടെ ഞാനുമെൻ-
നടനവിദ്യയും മൂകസംഗീതവും!
വിവിധരീതിയിലൊറ്റനിമിഷത്തിൽ
വിഷമമാണെനിക്കാടുവാൻ, പാടുവാൻ;
നവരസങ്ങൾ സ്ഫുരിക്കണമൊക്കെയു-

മവരർക്കിഷ്ടമായിട്ടിരിക്കണം!
അരുതതരുതെനിക്കീ രീതി തെല്ലുമി-
ച്ചരിതമെന്നുമപൂർണമാണെങ്കിലും
അണിയലൊക്കെക്കഴിഞ്ഞു നിഗൂഢമായ്
പലദിനവും നവനവരീതികൾ
പരിചയിച്ചു, ഫലിച്ചില്ലൊരല്പവും
തവിടുപോലെ തകരുമെൻ മാനസ-
മവിടെയെത്തിച്ചു കുഴയണം!
ചിരിചൊരിയുവാനായിയെൻ ദേശികൻ
ശിരസി താഡനമേറ്റി പലപ്പൊഴും.
ഹഹഹ! വിസ്മയം, വിസ്മയം, ലോകമേ!
അതിവിചിത്രമീ നൃത്തശിക്ഷാക്രമം!
കളരി മാറി ഞാൻ കച്ചകെട്ടാമിനി;
കളിയരങ്ങൊന്നു മാറിനോക്കാമിനി.
പ്രണയനാടകമെന്നുമിതുവിധം
നിണമണിച്ചിലിതെത്താതിരുന്നിടാ!
മണിമുഴക്കം! മരണദിനത്തിന്റെ
മണിമുഴക്കം മധുരം! – വരുന്നു ഞാൻ!
ഉദയമുണ്ടിനിമേലിലതെങ്കിലെ-
ന്നുദകകൃത്യങ്ങൾ ചെയ്യുവാനെത്തിടും.
സ്ഥിരതയില്ലാത്ത ലോകത്തിലെന്തിനായ്
ചിരവിഹരി ഞാൻ മേലിലും കേഴണം?
മധുരചിന്തകൾ മാഞ്ഞുപോയീടവേ,
മരണമാണിനിജ്ജീവിച്ചിരിക്കുവാൻ;
ഇരുളിലാരുമറിയാതെയെത്രനാൾ
കരളുനൊന്തു ഞാൻ കേഴുമനർഗളം?
ഹൃദയമില്ലാത്ത ലോകമേ, യെന്തിനാ-
യതിനു കാരണം ചോദിപ്പൂ നീ സദാ?
പരസഹസ്രം രഹസ്യമുണ്ടെന്നുമെൻ-
പുറകിൽനിന്നിദം വിങ്ങിക്കരയുവാൻ
– സ്മരണയായിപ്പറന്നുവെന്നെന്നുമെൻ-

മരണശയ്യയിൽ മാന്തളിർ ചാർത്തുവാൻ-
സമയമായി, ഞാൻ – നീളും നിഴലുകൾ
ക്ഷമയളന്നതാ നില്ക്കുന്നു നീളവേ.

പവിഴരേഖയാൽ ചുറ്റുമനന്തമാം
ഗഗനസീമയിൽ, പ്രേമപ്പൊലിമയിൽ,
കതിർവിരിച്ചു വിളങ്ങുമക്കാർത്തികാ-
കനകതാരമുണ്ടെനിക്കെപ്പൊഴും കൂട്ടിനായ്;
നിഹതനാമെന്നെയോർത്താ മുരളിയിൽ
നിറവതുണ്ടൊരു നിശ്ശബ്ദരോദനം-
കഠിനകാലം കദനമൊരല്പമാ-
ക്കവിളിണയിൽ കലർത്താതിരിക്കണേ!

പരിഭവത്തിൽ പരുഷപാഷാണകം
തുരുതുരെയായ്പതിച്ചു തളർന്നൊരെൻ-
ഹൃദയമൺഭിത്തി ഭേദിച്ചുതീരുമീ
രുധിരബിന്ദുക്കളോരോന്നുമൂഴിയിൽ
പ്രണയഗാനമെഴുതുന്ന തൂലിക-
യ്ക്കുണർവിയറ്റുമോ?.. യേറ്റാൽ ഫലിക്കുമോ!

Tags: Kavitha Malayalam Kavitha Mani Naadham Kavitha

Continue Reading

Previous: എന്റെ ദന്തഗോപുരത്തിലേയ്ക്ക് ഒരു ക്ഷണക്കത്ത് | വയലാര്‍
Next: മലയാളി ഹൈക്കു കവിത തിരയുമ്പോൾ…

Related Stories

മലയാളി ഹൈക്കു കവിത തിരയുമ്പോൾ… Haiku Poems Malayalam
1 min read
  • Writingz

മലയാളി ഹൈക്കു കവിത തിരയുമ്പോൾ…

November 19, 2022
എന്റെ ദന്തഗോപുരത്തിലേയ്ക്ക് ഒരു ക്ഷണക്കത്ത് | വയലാര്‍ Vayalar Kavitha
  • Writingz

എന്റെ ദന്തഗോപുരത്തിലേയ്ക്ക് ഒരു ക്ഷണക്കത്ത് | വയലാര്‍

April 5, 2022
മയിൽപ്പീലി… | സിവിക് ചന്ദ്രൻ Mayilppeeli Kavitha
  • Writingz

മയിൽപ്പീലി… | സിവിക് ചന്ദ്രൻ

March 24, 2022

Recent Posts

  • Mastering the Indian Stock Market: Top 10 Trading Indicators Explained
  • Mastering Intraday Trading: 9 Golden Rules for Success
  • Cycling for Total Wellness: 10 Reasons to Get on Your Bike
  • ദേവീ ആത്മരാഗമേകാം
  • ഹാലാകെ മാറുന്നേ… | Mu.Ri

Categories

  • Health (1)
  • Movie Songs (14)
  • Stock Market (3)
  • Technical (1)
  • Writingz (39)

You may have missed

Mastering the Indian Stock Market: Top 10 Trading Indicators Explained Mastering the Indian Stock Market Top 10 Trading Indicators Explained
2 min read
  • Stock Market

Mastering the Indian Stock Market: Top 10 Trading Indicators Explained

April 8, 2024
Mastering Intraday Trading: 9 Golden Rules for Success Intraday Trading Rules
3 min read
  • Stock Market

Mastering Intraday Trading: 9 Golden Rules for Success

March 20, 2024
Cycling for Total Wellness: 10 Reasons to Get on Your Bike Cycling Health Benifits
3 min read
  • Health

Cycling for Total Wellness: 10 Reasons to Get on Your Bike

March 19, 2024
ദേവീ ആത്മരാഗമേകാം Devi Aathmaraagam song lyrics from Njaan Gandharvan [1991]
  • Movie Songs

ദേവീ ആത്മരാഗമേകാം

March 18, 2024
Copyright © All rights reserved. | DarkNews by AF themes.