ഇൻ സൈഡ് 4th മെയിൻ ഡോർ…
ഐ ടി ലോകത്തേക്ക് കടക്കുമ്പോൾ ഒരുപാടു ആശങ്കകളും സംശയങ്ങളും സ്വാഭാവികം ആണ്. എങ്കിലും പരിചയമുള്ള ആളുകൾ ഉണ്ടല്ലോ എന്ന സമാധാനത്തിൽ കമ്പനിയിലേക്ക് യാത്ര തുടങ്ങി. മെയിൻ ഗേറ്റ് കടന്നു റിസപ്ഷനിൽ എത്തി. അവിടെ നിന്ന് HR ലേക്ക് ഏറ്റവും ഒടുവിൽ CTO യുടെ അടുത്തേക്ക് ഇതിനിടെയിൽ കോഡിനേറ്റർസ്ന്റെ ട്രെയിനിങ്. കുറെ അധികം യൂസർ നെയിം അത്രതന്നെ പാസ്സ്വേർഡുകളും, എല്ലാം കേട്ടു കിളി പോയനേരത്തു മീറ്റിംഗ് അതിൽ സർ കുറെ നിർദേശങ്ങളും നൽകി. ആദ്യത്തെ അനുഭവം ആയതുകൊണ്ടാകാം ആ നേരത്തു ഈ ജോലിക്കു വരേണ്ടിയിരുന്നില്ല എന്ന് തോന്നി എന്നു തോന്നി. എല്ലാം കഴിഞ്ഞു രണ്ടാം നിലയിൽ ടീമിന്റെ ഒപ്പം ചേർന്നപ്പോൾ ആണ് ശ്വാസം വീണത്. ടീമിൽ നാലുപേരുണ്ടായിരുന്നു. രണ്ടുപേർ രാജിക്കത്തു നൽകി നിൽക്കുന്നവരും. എന്തിനെയും അൽ ചേർത്ത് വിളിക്കണം എന്നു പഠിപ്പിച്ച ഒരു കുറിയ മനുഷ്യൻ ഉണ്ടായിരുന്നു, സ്നേഹത്തിന്റെ തണൽ മരം പോലെ എന്റെ തെറ്റുകളെ ശാസനയുടെ ഭീതിയില്ലാതെ തിരുത്തി തന്നൊരാൾ.
ആകാശത്തിലേക്കു നോക്കും പോലെ മുഖം ഉയർത്തി നോക്കണം വേറെ ഒരാളെ കാണാൻ. നീളൻ മുടി കൈകൊണ്ടു എപ്പോഴും ചീകി ഒതുക്കുന്ന ആ പൊക്കക്കാരൻ. ആഴ്ച്ചകൾ മാത്രമേ ഉണ്ടായുള്ളൂ രണ്ടാം നിലയിലെ താമസം. മാറ്റത്തിന്റെ കാലം തുടങ്ങുന്നു. നാലാം നിലയിലെ വാതിലിൽ പോലും ഒരുപാടു ജീവിതങ്ങളുടെ കൈപ്പാടുകൾ ഉണ്ടായിരുന്നു. പേടിയോടെ അകത്തുകടന്നു ജോലി തുടങ്ങി. കുറേ നേരം കഴിഞ്ഞു ഒരാൾ അവിടെ എത്തി. അയാൾ വന്നപ്പോൾ മുതൽ അവിടെ ആകെ ബഹളം ആയി. ഉറക്കെ സംസാരിക്കുന്ന എല്ലാവരെയും കളിയാക്കുന്ന തൃശൂർ ന്റെ വാമൊഴി വഴക്കം ഒട്ടും ചോരാതെ കേൾക്കുന്നവർക്ക് ഉള്ളു പൊള്ളുന്ന അസാധ്യമായ കൗണ്ടർ പറയുന്ന ചുരുണ്ട മുടിയുള്ള കുറിയ മനുഷ്യൻ. ആരെയും ഒന്ന് വിരട്ടുന്ന വർത്തമാനത്തിന്റെ ഉടമ.
കളിയാക്കപ്പെടലുകൾ സ്ഥിരം ഏറ്റുവാങ്ങാൻ കഷ്ടകാലത്തിനു ഒരു ഐ ഫോൺ വാങ്ങിയ ഒരു മനുഷ്യനും അവിടെ ഉണ്ടായി. ആ ചുരുണ്ട മുടിക്കാരന്റെ നാക്കിന്റെ ചൂട് ഇത്ര നന്നായി അനുഭവിച്ച മറ്റൊരാൾ ഇവിടെ ഉണ്ടാവില്ല. ആസ്ഥാന ഗായകരുടെ പാട്ടുകൾ (തുടരും)