
Keli Movie Song
ആ… ആ… ആ…
താരം…
താരം വാൽക്കണ്ണാടി നോക്കി
നിലാവലിഞ്ഞ രാവിലേതോ
താരം വാൽക്കണ്ണാടി നോക്കി
നിലാവുചൂടി ദൂരെ ദൂരെ
ഞാനും…
വാൽക്കണ്ണാടി നോക്കി
മഞ്ഞണിഞ്ഞ മലരിയിൽ
നിനവുകൾ മഞ്ഞളാടി വന്ന നാൾ
മഞ്ഞണിഞ്ഞ മലരിയിൽ
നിനവുകൾ മഞ്ഞളാടി വന്ന നാൾ
ഇലവങ്കം പൂക്കും വനമല്ലിക്കാവിൽ
ഇലവങ്കം പൂക്കും വനമല്ലിക്കാവിൽ
പൂരം കൊടിയേറും നാൾ
ഈറൻ തുടിമേളത്തൊടു ഞാനും
ആ… ആ…
ഞാനും… വാൽക്കണ്ണാടി നോക്കി
നിലാവലിഞ്ഞ രാവിലേതോ
താരം വാൽക്കണ്ണാടി നോക്കി…
നൂറു പൊൻതിരി നീട്ടിയെൻ
മണിയറ വാതിലോടാമ്പൽ നീക്കി ഞാൻ
നൂറു പൊൻതിരി നീട്ടിയെൻ
മണിയറ വാതിലോടാമ്പൽ നീക്കി ഞാൻ
ഇലക്കുറി തൊട്ടു കണിക്കുടം തൂവി
ഇലക്കുറി തൊട്ടു കണിക്കുടം തൂവി
ഇല്ലം നിറ ഉള്ളം നിറ
മാംഗല്യം പൊലിയുമ്പോൾ
നമ്മൾ…
ആ… ആ… നമ്മൾ…
വാൽക്കണ്ണാടി നോക്കി
നിലാവലിഞ്ഞ രാവിലേതോ
താരം വാൽക്കണ്ണാടി നോക്കി
നിലാവുചൂടി ദൂരെ ദൂരെ
ഞാനും. . .വാൽക്കണ്ണാടി നോക്കി…