അക്ഷര മുറ്റത്തേക്ക് എത്തിയ എല്ലാ കുരുന്നുകള്‍ക്കും ആശംസകള്‍…
21 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു ജൂണ്‍ 1 ന് പുത്തന്‍ ഉടുപ്പും, ബാഗും, കുടയും ഒക്കെ ആയി… കോരിച്ചൊരിയുന്ന മഴയില്‍ അമ്മയുടെ കൈപിടിച്ച്, റോഡില്‍ തളം കെട്ടിയ മഴവെള്ളം തട്ടിത്തെറിപ്പിച്ചു ആര്‍ത്തുല്ലസിച്ച് ഞാന്‍ പോയ ആ യാത്ര… എന്‍റെ ആദ്യ വിദ്യാലയ യാത്ര… അന്ന് ആള്‍കൂട്ടത്തില്‍ അമ്മയുടെ വിരല്‍ തുമ്പില്‍ നിന്നു വഴുതി പോയതും അമ്മയെ കാണാതെ പൊട്ടിക്കരഞ്ഞപ്പോള്‍ “അമ്മ എങ്ങും പോയില്ല വാവേ” എന്നു പറഞ്ഞു അമ്മ നെഞ്ചോടു ചേര്‍ത്തതും ഇന്നും മറക്കാൻ ആവാതെ ഹൃദയത്തിൽ തന്നെ നില്ക്കുന്നു. ഒരു ക്യാമറ കണ്ണിനും പകര്താൻ ആവാത്ത ഒന്നാണ് ആ മുഹൂർത്തം … അന്ന് അമ്മയുടെ കണ്ണും നിറഞ്ഞിരുന്നു… അന്ന് മനസ്സില്‍ പറഞ്ഞു ഈ കൈകളുടെ തണലില്‍ നിന്നു ഇനി എങ്ങോട്ടുമില്ല എന്നു… അതായിരുന്നു ജീവിതം തന്ന ആദ്യപാഠം… പിന്നീടു ഇങ്ങോട്ട് ഉള്ള 21 വര്‍ഷത്തില്‍ സ്നേഹത്തില്‍ അറിവു ചാലിച്ചു ചിന്തിപ്പിച്ച ഒരുപറ്റം അധ്യാപകര്‍, നല്ല കുറെ സൗഹൃദങ്ങളും…
ഇന്ന് അടുത്ത വീട്ടിലെ കുട്ടി ആദ്യമായി സ്കൂളില്‍ പോകുന്നത് കണ്ടപ്പോള്‍ വല്ലാതെ സങ്കടം തോന്നി, അച്ഛനും അമ്മയും കൂടെ ഇല്ലാതെ വീടിന്‍റെ മുന്നില്‍ വന്ന സ്കൂള്‍ വാനില്‍ കേറി പോകുന്ന ഇന്നത്തെ ബാല്യത്തിനു പലതും നഷ്ടമാകുന്നു…