എ കെ ജി: സമരതീക്ഷ്ണമായ കേരളത്തിന്റെ ഭൂതകാലത്തിൽ മാറ്റിനിർത്താൻ കഴിയാത്ത പോരാളി

akg

ആയില്യത്ത് കുറ്റ്യാരി ഗോപാലൻ നമ്പ്യാർ എന്ന എ.കെ.ജി. കേരളം കണ്ട ധീരനായ കമ്മ്യൂണിസ്റ്റ് നേതാവായിരുന്നു. സ്വാതന്ത്ര്യ സമരസേനാനി, സാമൂഹിക പ്രവർത്തകൻ, തൊഴിലാളി നേതാവ്, ഇന്ത്യൻ കോഫി ഹൗസിന്റെ സ്ഥാപകൻ എന്നീ മേഖലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 1952 മുതൽ പാർലിമെന്റ് അംഗമായിരുന്നു. എന്നാൽ അധികാര സ്ഥാനങ്ങളിൽ അദ്ദേഹം ഒരിക്കലും ആകൃഷ്ടനായിരുന്നില്ല. സിപിഎം രൂപീകരിച്ചതിനു ശേഷം പാർട്ടി ഭരണത്തിൽ എത്തിയപ്പോഴും അദ്ദേഹം സമരവഴിയിലായിരുന്നു. ഇന്ത്യയിൽ ആദ്യമായി കരുതൽ തടങ്കൽ നിയമപ്രകാരം തടവിലായ വ്യക്തി എ.കെ. ഗോപാലനാണ്. ഒരു നാടുവാഴിത്തറവാട്ടിൽ ജനിച്ചുവെങ്കിലും എ … Read more

സത്യാനന്തര കാലത്തെ മാധ്യമ പ്രവർത്തനം

kerala media

മാധ്യപ്രവർത്തനം ഒരു സ്വപ്നം പോലെ കൊണ്ട് നടന്ന കാലത്തിൽ നിന്ന് വേറെ ഏതോ ഒരു മേഖലയിൽ വന്നു ജോലി ചെയ്യുമ്പോഴും മാധ്യമങ്ങളേയും മാധ്യമ പ്രവർത്തകരേയും നിരന്തരം ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അർണബ് ഗോസ്വാമി എന്ന മധ്യപ്രവർത്തകന്റെ രീതിയോട് പലപ്പോഴും ദേഷ്യം തോന്നിയിട്ടുണ്ട്. സാമാന്യ ജീവിതത്തിൽ പോലും ഏതൊരു മനുഷ്യനും ഇഷ്ടപ്പെടാത്ത ഒരു കാര്യമാണ് സംസാരിക്കുന്നതിന്റെ ഇടയിൽ കയറി പറയുന്നത്. അധ്യാപകർ ക്ലാസ്സെടുക്കുമ്പോൾ ഇടക്ക് കേറി സംശയം ചോദിക്കുന്നതിനു പലപ്പോഴും നല്ല വഴക്കു കേട്ടിട്ടുള്ള എന്നെ പോലെ ഒരാൾക്ക് ആ ഇടക്കു … Read more

പ്രത്യാശയുടെയും പ്രതീക്ഷയുടെയും പുലരിയിൽ ഒരു വിഷുക്കാലം കൂടി വരുന്നു

Happy Vishu

സാമൂഹിക അകലം പാലിക്കുന്ന ലോകത്ത്… ചെറുത്തു നിൽപ്പുകളുടെ കാലത്ത്… അതിജീവനത്തിന്റെ സമയത്ത്… പ്രത്യാശയുടെയും പ്രതീക്ഷയുടെയും പുലരിയിൽ ഒരു വിഷുക്കാലം കൂടി വരുന്നു…നന്മയും ഐശ്വര്യവും നിറഞ്ഞതാകട്ടെ ഇനിയുള്ള നാളുകൾ… ഹൃദയം നിറഞ്ഞ വിഷു ആശംസകൾ…#StaySafeStayHome #HappyVishu

ഇന്ത്യൻ ഭരണഘടനയുടെ ആമുഖം

ഓർമ്മകൾ ഉണ്ടായിരിക്കണം, മറക്കുന്നവർക്ക് ഒരു ഓർമ്മപ്പെടുത്തൽ. ഇന്ത്യൻ ഭരണഘടനയുടെ ആമുഖം നമ്മള്‍, ഇന്ത്യയിലെ ജനങ്ങള്‍, ഇന്ത്യയെ ഒരു പരമാധികാര, സ്ഥിതിസമത്വ, മതനിരപേക്ഷ, ജനാധിപത്യ റിപ്പബ്ലിക്കായി സംവിധാനം ചെയ്യുന്നതിനും ഭാരതത്തിലെ എല്ലാ പൗരര്‍ക്കും സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതി, ചിന്ത, ആശയാവിഷ്‌കാരം, വിശ്വാസം, ഭക്തി, ആരാധന എന്നിവയ്ക്കുള്ള സ്വാതന്ത്ര്യം, സ്ഥാനമാനങ്ങള്‍, അവസരങ്ങള്‍ എന്നിവയിലുള്ള സമത്വം എന്നിവ ഉറപ്പുവരുത്തുന്നതിനും വ്യക്തിയുടെ അന്തസ്സും രാഷ്ട്രത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പുവരുത്തുന്നതിനും സാഹോദര്യം എല്ലാവരിലും വളര്‍ത്തുന്നതിനും ദൃഢനിശ്ചയം ചെയ്തു കൊണ്ട് നമ്മുടെ ഭരണഘടനാസഭയില്‍ വെച്ച്, … Read more

ഏറനാട്ടിലെ സമരസപ്പെടാത്ത പോരാളി | വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി

Variyam Kunnathu Kunju Ahammed Haji

ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തിലെ മഹാനായ വിപ്ലവകാരി വാരിയന്‍കുന്നത്ത് ഹാജിയെ മലപ്പുറം കോട്ടക്കുന്നിന്റെ മുകളില്‍ വെച്ച് ബ്രിട്ടീഷുകാര്‍ വെടിവെച്ചു കൊന്നത് 1922 ജനുവരി 20 ന്. ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തില്‍ തുല്യതയില്ലാത്ത സവിശേഷതകളുള്ള ധീര പോരാളിയായിരുന്നു വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി. ചക്കിപ്പറമ്പന്‍ മൊയ്തീന്‍ കുട്ടിഹാജിയുടെയും തുവ്വൂര്‍ പറവട്ടില്‍ കുഞ്ഞായിശയുടെയും മകനായി 1873ലാണ് വാരിയന്‍കുന്നത്ത് ജനിക്കുന്നത്. പടത്തലവന്‍മാരുടെയും നാട്ടുമൂപ്പന്മാരുടെയും ധനാഢ്യ പാരമ്പര്യ കുടുംബമായിരുന്നു ചക്കിപ്പറമ്പന്‍. 1894ല്‍ ഇംഗ്ലീഷുകാര്‍ക്കെതിരെ നടന്ന മണ്ണാര്‍ക്കാട് യുദ്ധത്തില്‍ പങ്കെടുത്തതിന് മൊയ്തീന്‍ കുട്ടി ഹാജിയെ ബ്രിട്ടീഷ് … Read more

സഖാവ് മണ്ടോടി കണ്ണൻ

Sakhavu Mandodi Kannan

പൊലീസും കോൺഗ്രസിന്റെ ഗുണ്ടാപ്പടയായ ചെറുപയർ പട്ടാളവും നാട്ടിലും ജയിലറകളിലും വേട്ടപ്പട്ടികളായി മാറിയകാലം. ഓരോ ലോക്കപ്പ് മർദനത്തിന്റെ അവസാനവും അന്നത്തെ കോൺഗ്രസ് മന്ത്രിസഭയ്ക്ക് ജയ് വിളിക്കാൻ “ബിരിയാണി പൊലീസ്’ ആക്രോശിച്ചപ്പോൾ ധീരവിപ്ലവകാരിയായ മണ്ടോടി കണ്ണൻ അതിനുവഴങ്ങിയില്ല. കൊടിയ മർദനങ്ങൾക്കൊടുവിൽ തന്റെ ശരീരത്തിൽനിന്ന് ഒലിച്ചിറങ്ങിയ ചോരയിൽ വിരൽമുക്കി വടകര പൊലീസ് ലോക്കപ്പുമുറിയിലെ ഭിത്തിയിൽ അരിവാൾ ചുറ്റിക വരച്ച് മണ്ടോടി കണ്ണൻ സമരേതിഹാസം രചിച്ചു. ഒഞ്ചിയം വെടിവെപ്പ് ഭക്ഷ്യക്ഷാമത്തിനെതിരായും കൃഷിഭൂമിക്കുവേണ്ടിയുമുള്ള സമരം സ. മണ്ടൊടി കണ്ണന്റെ നേതൃത്വത്തില്‍ ശക്തിയായി നടന്നുകൊണ്ടിരുന്ന സന്ദര്‍ഭമായിരുന്നു … Read more

സന്ദര്‍ശനം – ബാലചന്ദ്രൻ ചുള്ളിക്കാട്

Sandharshanam Kavitha

അധിക നേരമായ് സന്ദര്‍ശകര്‍ക്കുള്ളമുറിയില്‍ മൗനം കുടിച്ചിരിക്കുന്നു ഞാന്‍ജനലിനപ്പുറം ജീവിതം പോലെയി-പ്പകല്‍ വെളിച്ചം പൊലിഞ്ഞു പോകുന്നതുംചിറകു പൂട്ടുവാന്‍ കൂട്ടിലേക്കോര്‍മ്മ തന്‍കിളികളൊക്കെപ്പറന്നു പോവുന്നതുംഒരു നിമിഷം മറന്നു പരസ്പരംമിഴികളില്‍ നമ്മള്‍ നഷ്ടപ്പെടുന്നുവോ?മുറുകിയോ നെഞ്ചിടിപ്പിന്റെ താളവുംനിറയെ സംഗീതമുള്ള നിശ്വാസവും. പറയുവാനുണ്ട് പൊന്‍ ചെമ്പകം പൂത്തകരളു പണ്ടേ കരിഞ്ഞു പോയെങ്കിലുംകറ പിടിച്ചൊരെന്‍ ചുണ്ടില്‍ത്തുളുമ്പുവാന്‍കവിത പോലും വരണ്ടു പോയെങ്കിലുംചിറകു നീര്‍ത്തുവാനാവാതെ തൊണ്ടയില്‍പിടയുകയാണൊരേകാന്ത രോദനംസ്മരണ തന്‍ ദൂരസാഗരം തേടിയെന്‍ഹൃദയ രേഖകള്‍ നീളുന്നു പിന്നെയും.   കനകമൈലാഞ്ചി നീരില്‍ത്തുടുത്ത നിന്‍വിരല്‍ തൊടുമ്പോള്‍ക്കിനാവു ചുരന്നതുംനെടിയ കണ്ണിലെക്കൃഷ്ണകാന്തങ്ങള്‍ തന്‍കിരണമേറ്റെന്റെ ചില്ലകള്‍ പൂത്തതുംമറവിയില്‍ … Read more