പേരിട്ടിട്ടില്ലാത്ത കഥ
ക്യാബിൻ ക്രൂവിൻറെ അറിയിപ്പുകളുടെ ശബ്ദംകേട്ട് ഞെട്ടി ഉണരുകയായിരുന്നു ഞാൻ. ദോഹ വിമാനത്താവളത്തിലേക്ക് വിമാനം ഇറങ്ങാൻ പോകുന്നു. ഏതൊരു മലയാളിയേയും പോലെ നാടിനെ ഉപേക്ഷിച്ച് പ്രവാസം തെരഞ്ഞെടുക്കാൻ ഞാൻ നിർബന്ധിതനായത് പ്രാരാബ്ദങ്ങൾ കൊണ്ട് മാത്രമായിരുന്നോ??? എൻറെ ചിന്തകൾ കടിഞ്ഞാൺ നഷ്ടമായ കുതിരയെപ്പോലെ പാഞ്ഞിരുന്നു അപ്പോഴേക്കും. ശരിക്കും ഞാൻ ഒളിച്ചോടുകയാണ്. എനിക്ക് മാത്രമറിയുന്ന ആ സത്യം അംഗീകരിക്കാൻ തയ്യാറാകാതെ, ബോധമണ്ഡലത്തെ വീണ്ടും പറഞ്ഞു പഠിപ്പിച്ചു ഒരു ജോലിക്കാണ് ഞാൻ ഇങ്ങോട്ട് വന്നിരിക്കുന്നത്. മനസ്സാക്ഷി സമ്മതിക്കില്ല എങ്കിലും ബുദ്ധിയെ അത് പറഞ്ഞു … Read more