മാമ്പഴം | വൈലോപ്പിള്ളി ശ്രീധരമേനോൻ
അങ്കണ തൈമാവില്‍ നിന്നാദ്യത്തെ പഴം വീഴ്കെ അമ്മതൻ നേത്രത്തില്‍ നിന്നുതിര്‍ന്നൂ ചുടുകണ്ണീര് നാലുമാസത്തിന് മുന്പില് ഏറെ നാള് കൊതിച്ചിട്ടീ ബാലമാകന്ദം പൂവിട്ടുണ്ണികള്‍ വിരിയവേ അമ്മതന്‍ മണിക്കുട്ടന് പൂത്തിരികത്തിച്ചപോൽ അമ്മലര്‍ച്ചെണ്ടൊന്നൊടിച്ചാഹ്ലാദിച്ചടുത്തെത്തീ ചൊടിച്ചൂ മാതാവപ്പോൾ ഉണ്ണികള്‍ വിരിഞ്ഞ പൂവിറുത്തു കളഞ്ഞല്ലോ കുസൃതിക്കുരുന്നേ നീ മാങ്കനി വീഴുന്നേരം ഓടിച്ചെന്നെടുക്കേണ്ടോന്‍ പൂങ്കുല തല്ലുന്നതു തല്ലുകൊള്ളാഞ്ഞിട്ടല്ലേ പൈതലിൻ ഭാവം മാറി വദനാംബുജം വാടീ കൈതവം കാണാക്കണ്ണ് കണ്ണുനീർത്തടാകമായ് മാമ്പഴം പെറുക്കുവാന്‍ ഞാന്‍ വരുന്നില്ല മാമ്പഴം പെറുക്കുവാന്‍ ഞാന്‍ വരുന്നില്ല എന്നവൻ മാന്‍പെഴും മലർക്കുലയെറിഞ്ഞു വെറും … Read more