ഇരുൾ… | സുബീഷ് ആലൂർ

Irul Malayalam Kavitha

മനസ്സിൽ തെളിയുമീ വരികൾ പകർത്തിടാൻ ഇനിയില്ല നേരമെന്നോർത്തിടുമ്പോൾ… അണയാൻ തുടങ്ങുമീ ചെറുകണമതിൻ മുൻപിൽ അലസമായ് ഞാൻ നിന്ന നിമിഷങ്ങളിൽ… വെറുതെ കളഞ്ഞുപോം കാലത്തിൻ ഇതളുകൾ ഒരുവേള മണ്ണിൽ പിറന്നുവെങ്കിൽ… (മനസ്സിൽ….) വിടരാതെ ഞാൻ നിന്ന നിമിഷങ്ങളിൽ ചുറ്റും മധുരമായ് മൂളുന്ന തേൻകിളിയായ് നീ… തളരാതെ നീ തന്ന നിറമെഴും പുഞ്ചിരി ഉണരുവാൻ എന്നിൽ കൊതിയുണർത്തി ഉണരുവാൻ എന്നിൽ കൊതിയുണർത്തി….. (മനസ്സിൽ…) ഇടറുന്ന തൊണ്ടയിൽ പറയുവാനായ് നേർത്ത മധുരമാം വാക്കുകൾ ചേർത്തുവെച്ചു… വിടരുവാൻ നേരമായെ- ങ്കിലെന്നാശിച്ചു കൊതിയോടെ ഞാൻ … Read more

മഴപെയ്ത്ത്… | സുബീഷ് ആലൂർ

Mazhapeythu Kavitha

മുറ്റത്തെ ഇത്തിരി വെള്ളത്തിലൊന്നിടം കണ്ണിട്ടു നോക്കി നീ പാഞ്ഞിടുമ്പോൾ ഒപ്പമെത്താനാകുകില്ലെങ്കിലും നിൻറെ കൂട്ടിനായ് അവനും വന്നിരുന്നു വെട്ടിയ കടലാസിൻ തുണ്ടിനാൽ നീകൊച്ചു വള്ളം പണിഞ്ഞു കളിച്ചിടുമ്പോൾ കീറിയ തുണ്ടിനെ കയ്യിൽ പിടിച്ചു നിന്ന- രികിലായ് അവനും മിഴിച്ചു നിന്നു മുറ്റത്തെ തൈമാവിൻ ചോട്ടിലായ് ചെറുതുള്ളി മഴവെള്ളം കിനിയാതെ കാത്തു നിന്നപ്പോൾ ഇര തേടിയലയുമാ- ചെറുപക്ഷിപോലുമ- ന്നറിയാതെ ശങ്കിച്ചു പാടിയത്രേ മുകളിലെ കുന്നിൻ ചെരുവിലായ് കൂരിരുൾ വിതറി മേഘം വന്നു നിന്നിടുമ്പോൾ അരികിലായ് തഴുകി തലോടി മറയുന്ന പുഴയുമന്നാർദ്രമായ് … Read more

അരികെ… | സുബീഷ് ആലൂർ

Arike Kavitha

വിരഹം നിറഞ്ഞൊരമ്മതൻ അനാഥത്വ നോവിന്റെ ശിരസ്സിനെ രണ്ടായ് പിളർത്തി നീ ഇരുളിൽ വളർന്നവളുടെ  മൂകാമാം മനസ്സിൽ വിശ്വപ്രഭാ പടലം പടർത്തി നീ പഠനവും പ്രണയവും നിറഞ്ഞ കലാലയ ഹൃദയത്തിലൊരിടം തുറന്നു നീ ഇടം തേടി അലയുന്ന പ്രിയരവർക്കവകാശ വിപ്ലവ ചിന്തകൾ നൽകി നീ അണുവിനാൽ നാം മുഖം മറച്ചൊരാ നാളി- -ലശരർക്കു തുണയായ് വളർന്നു നീ പാഴ് വസ്തു പോലും പെറുക്കിവിറ്റാദർശ മാർഗം നമുക്കായ് തുറന്നു നീ അമ്മതൻ നോവിനെ മെയ്യാൽ തുടച്ചു നീയ – -ന്യന്റെ … Read more