മാധ്യമ പ്രവർത്തകൻ ആകണം എന്ന നടക്കാത്ത ആഗ്രഹത്തിന്റെ ഓർമ്മ പുതുക്കുന്നു…
വേറിട്ട ഒരു അപേക്ഷ!
സര്‍,
മാധ്യമ ധാർമികത പറയുന്ന ചാനലുകൾ പറഞ്ഞവയൊക്കെ അമ്പേ വിഴുങ്ങി പക്ഷം ചേർന്ന് നിഷ്പക്ഷത ചമഞ്ഞപ്പോഴും, മാധ്യമധാര്‍മികതയുടെ നേര്‍ക്കാഴ്ച്ചയായ് കൈരളി ടി വി യും പീപ്പിൾ ടി വി യും നിലകൊണ്ടു,ആ തിരിച്ചറിവില്‍ നിന്ന് ഒരു അപേക്ഷ,ഒരു ജനതയുടെ ആത്മാവിഷ്കരമാകാൻ ഒരു അവസരം… ഈ ചാനൽ എന്റേതുകൂടി ആണ് എന്ന് ആത്മാഭിമാനത്തോടെ പറയാം എന്നതാണ് ഈ ഒരു അപേക്ഷയുടെ ആധാരം… ഈ നേരിന്‍റെ പ്രയാണത്തില്‍ ഞാനും ചേര്‍ന്നോട്ടെ!!! മലയാളത്തേയും മലയാളിയേയും സ്നേഹിക്കുന്ന കൈരളി കുടുംബം എനിക്കും ഒരു അവസരം തരും എന്ന് പ്രതീക്ഷിക്കുന്നു…
ഒരു വാർത്ത മറ്റൊരാളിലേക്ക് എത്തിക്കാൻ ഉള്ള മലയാളിയുടെ സഹജമായ ചാരുതയുടെ ബലത്തിൽ നിന്നാണ് ഞാൻ ഈ സാഹസത്തിനു മുതിരുന്നത്..ഒരു മാധ്യമ പ്രവർത്തകൻ ആവുക എന്നാ അടങ്ങാത്ത ആഗ്രഹവും ഈ സന്ദേശത്തിന് പിന്നിൽ ഉണ്ട്.കേവലം സംസ്ഥാന യുവജനോത്സവ വേദികളില്‍ മലയാളം പ്രസംഗമത്സരത്തില്‍ പങ്കെടുത്ത അനുഭവത്തിന്‍റെ മാത്രം അടിസ്ഥാനത്തില്‍ ഇത്തരം ഒരു ആപേക്ഷക്ക് എത്രമാത്രം പ്രസക്തിയുണ്ട് എന്ന് എനിക്കറിയില്ല….. ഈ സാഹസം അല്പം കടന്ന് പോയെങ്കിൽ സവിനയം ക്ഷമിക്കുക…
SFI എന്ന ഇന്ത്യൻ വിദ്യാർത്ഥി പ്രസ്ഥാനം പാകപ്പെടുത്തി തന്ന പദസമ്പത്തിന്റെ മാത്രം കരുത്തിൽ നിന്ന് തലകുനിക്കാതെ ആർജ്ജവത്തോടെ ഇതു എഴുതുമ്പോഴും അല്പം പരിഭ്രമം ബാക്കിയാണ്… എന്തെന്നാൽ ഞാൻ എഞ്ചിനിയറിംഗ് അവസാന വർഷ വിദ്യാർത്ഥിയാണ് ,ചാനലിൽ കണ്ട പരസ്യം ബിരുദ ധാരികൾക്ക് മാത്രമുള്ളതും…പലപ്പോഴും ചാനലുകളിൽ ജേർണലിസം ട്രെയിനി എന്ന പോസ്റ്റ് ബിരുദവും ജേർണലിസം ഡിപ്ളോമയും ഉള്ളവരെ മാത്രം ക്ഷണിക്കുകയാണ് പതിവ്, പറഞ്ഞ ബിരുദങ്ങളുടെ അകമ്പടികൾ ഒന്നും എഞ്ചിനിയറിംഗ് അവസാന വർഷ വിദ്യാർഥി ആയ എനിക്കില്ല… എങ്കിലും ഞാൻ ഒരു പ്രത്യാശ നിലനിർത്തുന്നു , ഒരുപാടു പുതുമുഖങ്ങൾക്ക് അവസരം നല്കിയ ഈ ചാനൽ എനിക്കും ഒരു അവസരം നൽകും എന്ന് വിശ്വസിക്കാൻ ഞാൻ ഇഷ്ടപെടുന്നു …
ഇത്തരം ഒരുപാടു അപേക്ഷകൾ കണ്ടു മടുത്ത hr department ഉദ്യോഗസ്ഥൻ ആകും ഈ അപേക്ഷയും കാണുക എന്ന് അറിയാം… ഞാൻ ഒരു അവസരം മാത്രമാണ് ചോദിച്ചത് അത് തരാൻ നിങ്ങൾക്കാവും …അത് തരും എന്ന വിശ്വാസത്തോടെ ….
കൈരളി കുടുംബത്തിന്റെ ഭാഗമാകാം എന്ന പ്രത്യാശയോടെ…