മണിനാദം | ഇടപ്പള്ളി രാഘവൻ പിള്ള

Mani Naadham Kavitha

മണിമുഴക്കം! മരണദിനത്തിന്റെ മണിമുഴക്കം മധുരം! – വരുന്നു ഞാൻ! അനുനയിക്കുവാനെത്തുമെൻ കൂട്ടരോ- ടരുളിടട്ടെയെന്നന്ത്യയാത്രാമൊഴി: മറവിതന്നിൽ മറഞ്ഞു മനസ്സാലെൻ- മരണഭേരിയടിക്കും സഖാക്കളേ! സഹതപിക്കാത്ത ലോകമേ! – യെന്തിലും സഹകരിക്കുന്ന ശാരദാകാശമേ! കവനലീലയിലെന്നുറ്റതോഴരാം കനകതൂലികേ! കാനനപ്രാന്തമേ! മധുരമല്ലാത്തൊരെൻ മൗനഗാനത്തിൽ മദതരളമാം മാമരക്കൂട്ടമേ! പിരിയുകയാണിതാ, ഞാനൊരധഃകൃതൻ കരയുവാനായ്പിറന്നൊരു കാമുകൻ! മണലടിഞ്ഞു മയങ്ങിക്കിടക്കട്ടെ പ്രണയമറ്റതാമീ മൺപ്രദീപകം! അഴകൊഴുകുന്ന ജീവിതപ്പൂക്കളം, വഴിയരികിലെ വിശ്രമത്താവളം, കഴുകനിജ്ജഡം കാത്തുസൂക്ഷിക്കുന്ന കഴുമരം! – ഹാ, ഭ്രമിച്ചു ഞാൻ തെല്ലിട! അഴലിലാനന്ദലേശമിട്ടെപ്പൊഴും മെഴുകി മോടികലർത്തുമീ മേടയിൽ കഴലൊരല്പമുയർത്തിയൂന്നീടുകിൽ വഴുതിവീഴാതിരിക്കില്ലൊരിക്കലും മലമുകളിലിഴഞ്ഞിഴഞ്ഞേറിടും … Read more

എൻ്റെ വിദ്യാലയം | ഒളപ്പമണ്ണ

ente-vidyalayam-olappamanna-kavitha

ഞാനൊരു വിദ്യാർഥിയാൽ ണെൻ പാഠമീജ്ജീവിതം; നൂനമെൻ, ഗുരുനാഥര- ജ്ഞാതരേതോ ദിവ്യർ. തിങ്കളും താരങ്ങളും, തൂവെള്ളി കതിര്‍ ചിന്നും തുംഗമാം വാനിന്‍ ചോട്ടി- ലാണെന്റെ വിദ്യാലയം! ഇന്നലെ കണ്ണീര്‍വാര്‍ത്തു കരഞ്ഞീടിനവാന- മിന്നിതാ ചിരിക്കുന്നു, പാലോളി ചിതറുന്നു;     മുള്‍ച്ചെടിത്തലപ്പിലും പുഞ്ചിരിവിരിയാറു- ണ്ടച്ചെറു പൂന്തോപ്പിലെ പനിനീരുരയ്‌ക്കുന്നു; മധുവിന്‍ മത്താല്‍ പാറി മൂളുന്നു മധുപങ്ങള്‍; ‘മധുരമീ ജീവിതം, ചെറുതാണെന്നാകിലും‘ ആരെല്ലെന്‍ ഗുരുനാഥ- രാല്ലെന്‍ ഗുരുനാഥര്‍? ‍പാരിതിലെല്ലാമെന്നെ പഠിപ്പിക്കുന്നുണ്ടെന്തോ! തിങ്കളും താരങ്ങളും, തൂവെള്ളി കതിര്‍ ചിന്നും തുംഗമാം വാനിന്‍ ചോട്ടി- ലാണെന്റെ … Read more

ചണ്ഡാലഭിക്ഷുകി | കുമാരനാശാൻ

chandalabhikshuki-kavitha

ഒന്ന് പണ്ടുത്തരഹിന്ദുസ്ഥാനത്തിൽ വൻ‌പുകഴ്- കൊണ്ട ശ്രാവസ്തിക്കടുത്തോരൂരിൽ, രണ്ടായിരത്തഞ്ഞൂറാണ്ടോളമായ്-വെയിൽ കൊണ്ടെങ്ങും വാകകൾ പൂക്കുന്നാളിൽ ഉച്ചയ്ക്കൊരുദിനം വന്മരുവൊത്തൊരു വിച്ഛായമായ വെളിസ്ഥലത്തിൽ കത്തുന്നൊരാതപജ്വാലയാലർക്കനെ സ്പർദ്ധിക്കും മട്ടിൽ ജ്വലിച്ചു ഭൂമി അദ്ദിക്കിലൂടെ കിഴക്കുനിന്നേറെ നീ- ണ്ടെത്തുമൊരുവഴി ശൂന്യമായി സ്വച്ഛതരമായ കാനൽ‌പ്രവാഹത്തിൻ നീർച്ചാലുപോലെ തെളിഞ്ഞു മിന്നി ദൂരെപ്പടിഞ്ഞാറു ചാഞ്ഞ വിൺ‌ഭിത്തിയിൽ നേരെയതു ചെന്നു മുട്ടും ദിക്കിൽ ഉച്ചമായങ്ങൊരു വന്മരം കാണുന്നു നിശ്ചലമായ കാർകൊണ്ടല്പോലെ നീലക്കല്ലൊത്തു മിനുത്തോരിലകൾ തൻ മേലെ തൂവൈരത്തിൻ കാന്തി വീശും ചണ്ഡാംശുരശ്മികളാലൊരു വാർവെള്ളി- മണ്ഡലം ചൂടുന്നുണ്ടമ്മുകിൽമേൽ പച്ചിലച്ചില്ലയിൽ ചെപ്പടിപ്പന്തുപോൽ മെച്ചമായ് പറ്റും … Read more

മാമ്പഴം | വൈലോപ്പിള്ളി ശ്രീധരമേനോൻ

അങ്കണ തൈമാവില്‍ നിന്നാദ്യത്തെ പഴം വീഴ്‌കെ അമ്മതൻ നേത്രത്തില്‍ നിന്നുതിര്‍ന്നൂ ചുടുകണ്ണീര്‍ നാലുമാസത്തിന്‍ മുന്‍പില്‍ ഏറെ നാള്‍ കൊതിച്ചിട്ടീ ബാലമാകന്ദം പൂവിട്ടുണ്ണികള്‍ വിരിയവേ അമ്മതന്‍ മണിക്കുട്ടന്‍ പൂത്തിരികത്തിച്ചപോൽ അമ്മലര്‍ച്ചെണ്ടൊന്നൊടിച്ചാഹ്ലാദിച്ചടുത്തെത്തീ ചൊടിച്ചൂ മാതാവപ്പോൾ ഉണ്ണികള്‍ വിരിഞ്ഞ പൂവിറുത്തു കളഞ്ഞല്ലോ കുസൃതിക്കുരുന്നേ നീ മാങ്കനി വീഴുന്നേരം ഓടിച്ചെന്നെടുക്കേണ്ടോന്‍ പൂങ്കുല തല്ലുന്നതു തല്ലുകൊള്ളാഞ്ഞിട്ടല്ലേ പൈതലിൻ ഭാവം മാറി വദനാംബുജം വാടീ കൈതവം കാണാക്കണ്ണ് കണ്ണുനീർത്തടാകമായ് മാമ്പഴം പെറുക്കുവാന്‍ ഞാന്‍ വരുന്നില്ല മാമ്പഴം പെറുക്കുവാന്‍ ഞാന്‍ വരുന്നില്ല എന്നവൻ മാന്‍പെഴും മലർക്കുലയെറിഞ്ഞു വെറും … Read more

മഴ | വിജയലക്ഷ്മി

Mazha Malayalam Kavitha

രാത്രിവീണയുമായ് ഏകാകിയാം യാത്രികന്‍ വന്നു വീണ്ടുമീ കര്‍ക്കടം എത്രയെത്രയോ കാലമായെങ്കിലും അല്പനാള്‍ മുമ്പിലെന്നപോല്‍ ജന്നലില്‍ ഒറ്റമിന്നലില്‍ വീണ്ടും പഴയ ഞാന്‍ രാത്രിവീണയുമായ് ഏകാകിയാം യാത്രികന്‍ വന്നു വീണ്ടുമീ കര്‍ക്കടം കാറ്റു തൊട്ടാല്‍ പുഴങ്ങുന്ന വേരുകള്‍ ചോട്ടിലെങ്കിലും മേലെ തളിരുകള്‍ ഏറ്റുവാങ്ങിടുന്നൊരി മഴചാറ്റലിന്‍ ഞാറ്റുപാട്ടും നിറഞ്ഞ ചങ്ങാത്തവും കാറ്റു തൊട്ടാല്‍ പുഴങ്ങുന്ന വേരുകള്‍ ചോട്ടിലെങ്കിലും മേലെ തളിരുകള്‍ ഏറ്റുവാങ്ങിടുന്നൊരി മഴചാറ്റലിന്‍ ഞാറ്റുപാട്ടും നിറഞ്ഞ ചങ്ങാത്തവും ഓമനിച്ചവരെല്ലാം പിരിഞ്ഞുപോയ് ഓടിവന്ന വസന്തം തിരിച്ചുപോയ് ഓമനിച്ചവരെല്ലാം പിരിഞ്ഞുപോയ് ഓടിവന്ന വസന്തം തിരിച്ചുപോയ് … Read more

രേണുക – മുരുകൻ കാട്ടാക്കട

Renuka Malayalam Kavitha Murukan Kattakkada

രേണുകേ നീ രാഗരേണു കിനാവിന്റെ നീലകടമ്പിന്‍ പരാഗരേണു പിരിയുമ്പോഴേതോ നനഞ്ഞകൊമ്പില്‍ നിന്നു നിലതെറ്റി വീണ രണ്ടിലകള്‍ നമ്മള്‍ രേണുകേ നാം രണ്ടു മേഘശകലങ്ങളായ് അകലേക്കുമറയുന്ന ക്ഷണഭംഗികള്‍ മഴവില്ലു താഴെ വീണുടയുന്ന മാനത്ത് വിരഹ മേഘ ശ്യാമ ഘനഭംഗികള്‍ പിരിയുന്നു രേണുകേ നാം രണ്ടുപുഴകളായ് ഒഴുകി അകലുന്നു നാം പ്രണയശൂന്യം ജലമുറഞ്ഞൊരു ദീര്‍ഘ ശിലപോലെ നീ, വറ്റി വറുതിയായ് ജീര്‍ണ്ണമായ് മൃതമായിഞാന്‍ ഓര്‍മ്മിക്കുവാന്‍ ഞാന്‍ നിനക്കെന്തു നല്‌കണം ഓര്‍മ്മിക്കണം എന്ന വാക്കു മാത്രം എന്നങ്കിലും വീണ്ടും എവിടെ വച്ചെങ്കിലും … Read more

അശ്വമേധം – വയലാര്‍

അശ്വമേധം-വയലാര്‍

    ആരൊരാളെൻ കുതിരയെ കെട്ടുവാൻ ആരൊരാളതിൻ മാർഗ്ഗം മുടക്കുവാൻ ? ദിഗ്വിജയത്തിനെൻ സർഗ്ഗശക്തിയാ‌‌- മിക്കുതിരയെ വിട്ടയയ്ക്കുന്നു ഞാൻ! വിശ്വസംസ്കാരവേദിയിൽ പുത്തനാ- മശ്വമേധം നടത്തുകയാണു ഞാൻ! നിങ്ങൾ കണ്ടോ ശിരസ്സുയർത്തിപ്പയു- മെൻ കുതിരയെ, ചെമ്പൻ കുതിരയെ? എന്തൊരുന്മേഷമാണതിൻ കൺകളിൽ എന്തൊരുത്സാഹമാണതിൻ കാൽകളിൽ! കോടികോടി പുരുഷാന്തരങ്ങളിൽ- ക്കൂടി നേടിയതാണതിൻ ശക്തികൾ. വെട്ടി വെട്ടി പ്രക്രുതിയെ മല്ലിട്ടു- വെറ്റി നേടിയതാണതിൻ സിദ്ധികൾ! മന്ത്രമായൂരപിഞ്ചികാചാലന- തന്ത്രമല്ലതിൻ സംസ്കാരമണ്ഡലം! കോടികോടി ശതാബ്ദങ്ങൾ മുമ്പൊരു കാടിനുള്ളിൽ വച്ചെൻ പ്രപിതാമഹർ കണ്ടതാണീക്കുതിരയെ;ക്കാട്ടുപുൽ- ത്തണ്ടുനൽകി വളർത്തി മുത്തശ്ശിമാർ; … Read more

പ്രണയപര്‍വം – പവിത്രന്‍ തീക്കുനി

pranayaparvam

ഒരു ചില്ലക്ഷരം കൊണ്ടെങ്കിലും നിന്റെ ഹൃദയത്തിലെന്നെ കുറിച്ചിരുന്നെങ്കില്‍, ഒരു ശ്യാമവര്‍ണം കൊണ്ടെങ്കിലും നിന്റെ പ്രണയത്തിലെന്നെ വരച്ചിരുന്നെങ്കില്‍, ഒരു കനല്‍ക്കട്ട കൊണ്ടെങ്കിലും നിന്റെ സ്മൃതികളിലെന്നെ ജ്വലിപ്പിച്ചുവെങ്കില്‍, ഒരു വെറും മാത്ര മാത്രമെങ്കിലും നിന്‍ കനവിലേക്കെന്നെ വിളിച്ചിരുന്നെങ്കില്‍, അതുമതി തോഴി, കഠിനവ്യഥകള്‍ ചുമന്നുപോകുവാന്‍ കല്പാന്തകാലത്തോളം ….

സന്ദര്‍ശനം – ബാലചന്ദ്രൻ ചുള്ളിക്കാട്

Sandharshanam Kavitha

അധിക നേരമായ് സന്ദര്‍ശകര്‍ക്കുള്ളമുറിയില്‍ മൗനം കുടിച്ചിരിക്കുന്നു ഞാന്‍ജനലിനപ്പുറം ജീവിതം പോലെയി-പ്പകല്‍ വെളിച്ചം പൊലിഞ്ഞു പോകുന്നതുംചിറകു പൂട്ടുവാന്‍ കൂട്ടിലേക്കോര്‍മ്മ തന്‍കിളികളൊക്കെപ്പറന്നു പോവുന്നതുംഒരു നിമിഷം മറന്നു പരസ്പരംമിഴികളില്‍ നമ്മള്‍ നഷ്ടപ്പെടുന്നുവോ?മുറുകിയോ നെഞ്ചിടിപ്പിന്റെ താളവുംനിറയെ സംഗീതമുള്ള നിശ്വാസവും. പറയുവാനുണ്ട് പൊന്‍ ചെമ്പകം പൂത്തകരളു പണ്ടേ കരിഞ്ഞു പോയെങ്കിലുംകറ പിടിച്ചൊരെന്‍ ചുണ്ടില്‍ത്തുളുമ്പുവാന്‍കവിത പോലും വരണ്ടു പോയെങ്കിലുംചിറകു നീര്‍ത്തുവാനാവാതെ തൊണ്ടയില്‍പിടയുകയാണൊരേകാന്ത രോദനംസ്മരണ തന്‍ ദൂരസാഗരം തേടിയെന്‍ഹൃദയ രേഖകള്‍ നീളുന്നു പിന്നെയും.   കനകമൈലാഞ്ചി നീരില്‍ത്തുടുത്ത നിന്‍വിരല്‍ തൊടുമ്പോള്‍ക്കിനാവു ചുരന്നതുംനെടിയ കണ്ണിലെക്കൃഷ്ണകാന്തങ്ങള്‍ തന്‍കിരണമേറ്റെന്റെ ചില്ലകള്‍ പൂത്തതുംമറവിയില്‍ … Read more