മണിനാദം | ഇടപ്പള്ളി രാഘവൻ പിള്ള

Mani Naadham Kavitha

മണിമുഴക്കം! മരണദിനത്തിന്റെ മണിമുഴക്കം മധുരം! – വരുന്നു ഞാൻ! അനുനയിക്കുവാനെത്തുമെൻ കൂട്ടരോ- ടരുളിടട്ടെയെന്നന്ത്യയാത്രാമൊഴി: മറവിതന്നിൽ മറഞ്ഞു മനസ്സാലെൻ- മരണഭേരിയടിക്കും സഖാക്കളേ! സഹതപിക്കാത്ത ലോകമേ! – യെന്തിലും സഹകരിക്കുന്ന ശാരദാകാശമേ! കവനലീലയിലെന്നുറ്റതോഴരാം കനകതൂലികേ! കാനനപ്രാന്തമേ! മധുരമല്ലാത്തൊരെൻ മൗനഗാനത്തിൽ മദതരളമാം മാമരക്കൂട്ടമേ! പിരിയുകയാണിതാ, ഞാനൊരധഃകൃതൻ കരയുവാനായ്പിറന്നൊരു കാമുകൻ! മണലടിഞ്ഞു മയങ്ങിക്കിടക്കട്ടെ പ്രണയമറ്റതാമീ മൺപ്രദീപകം! അഴകൊഴുകുന്ന ജീവിതപ്പൂക്കളം, വഴിയരികിലെ വിശ്രമത്താവളം, കഴുകനിജ്ജഡം കാത്തുസൂക്ഷിക്കുന്ന കഴുമരം! – ഹാ, ഭ്രമിച്ചു ഞാൻ തെല്ലിട! അഴലിലാനന്ദലേശമിട്ടെപ്പൊഴും മെഴുകി മോടികലർത്തുമീ മേടയിൽ കഴലൊരല്പമുയർത്തിയൂന്നീടുകിൽ വഴുതിവീഴാതിരിക്കില്ലൊരിക്കലും മലമുകളിലിഴഞ്ഞിഴഞ്ഞേറിടും … Read more

മയിൽപ്പീലി… | സിവിക് ചന്ദ്രൻ

Mayilppeeli Kavitha

പുസ്തകത്താളുകള്‍ക്കിടയില്‍ ഒരു മയില്‍പ്പീലി വെയ്ക്കുക. മയില്‍പ്പീലിയെ തന്നെ ധ്യാനിച്ച്‌ പുസ്തകമടച്ചു വെയ്ക്കുക. മനസ്സൊഴിച്ചു മറ്റാരുംകാണാത്ത ഒരറയില്‍ ഒളിപ്പിച്ചു വെയ്ക്കുക. മനസ്സിനെ കാവല്‍‍ നിര്‍‍ത്തി മയില്‍‍‌പീലി മറന്നേ പോകുക …. ഭൂമിയും ആകാശവും ഉറങ്ങുന്ന നിശബ്ദ വിനാഴികയില്‍ പൂച്ചക്കാല്‍‍ ചവിട്ടി വന്നു പയ്യെ പുസ്തകമെടുക്കുക…. കാറ്റും നിഴലും പോലുമറിയരുതേ, ആകാശം കാണരുതേ,നക്ഷത്ര രശ്മി കൊള്ളരുതേ, മയില്‍‍പ്പീലിയെ തന്നെ ധ്യാനസ്ഥനായി കണ്ണടച്ച് നില്‍ക്കുക. മനസ്സ് മയിപ്പീലിയായി മാറുമ്പോള്‍ കണ്ണ് തുറക്കുക. താളുകളില്ലല്ലോ,പുസ്തകവുമില്ല. മയില്‍‍പ്പീലികള്‍ ! മയില്‍‍പ്പീലികള്‍ ! മയില്‍‍പ്പീലികള്‍ ! … Read more

ഇരുൾ… | സുബീഷ് ആലൂർ

Irul Malayalam Kavitha

മനസ്സിൽ തെളിയുമീ വരികൾ പകർത്തിടാൻ ഇനിയില്ല നേരമെന്നോർത്തിടുമ്പോൾ… അണയാൻ തുടങ്ങുമീ ചെറുകണമതിൻ മുൻപിൽ അലസമായ് ഞാൻ നിന്ന നിമിഷങ്ങളിൽ… വെറുതെ കളഞ്ഞുപോം കാലത്തിൻ ഇതളുകൾ ഒരുവേള മണ്ണിൽ പിറന്നുവെങ്കിൽ… (മനസ്സിൽ….) വിടരാതെ ഞാൻ നിന്ന നിമിഷങ്ങളിൽ ചുറ്റും മധുരമായ് മൂളുന്ന തേൻകിളിയായ് നീ… തളരാതെ നീ തന്ന നിറമെഴും പുഞ്ചിരി ഉണരുവാൻ എന്നിൽ കൊതിയുണർത്തി ഉണരുവാൻ എന്നിൽ കൊതിയുണർത്തി….. (മനസ്സിൽ…) ഇടറുന്ന തൊണ്ടയിൽ പറയുവാനായ് നേർത്ത മധുരമാം വാക്കുകൾ ചേർത്തുവെച്ചു… വിടരുവാൻ നേരമായെ- ങ്കിലെന്നാശിച്ചു കൊതിയോടെ ഞാൻ … Read more

മഴപെയ്ത്ത്… | സുബീഷ് ആലൂർ

Mazhapeythu Kavitha

മുറ്റത്തെ ഇത്തിരി വെള്ളത്തിലൊന്നിടം കണ്ണിട്ടു നോക്കി നീ പാഞ്ഞിടുമ്പോൾ ഒപ്പമെത്താനാകുകില്ലെങ്കിലും നിൻറെ കൂട്ടിനായ് അവനും വന്നിരുന്നു വെട്ടിയ കടലാസിൻ തുണ്ടിനാൽ നീകൊച്ചു വള്ളം പണിഞ്ഞു കളിച്ചിടുമ്പോൾ കീറിയ തുണ്ടിനെ കയ്യിൽ പിടിച്ചു നിന്ന- രികിലായ് അവനും മിഴിച്ചു നിന്നു മുറ്റത്തെ തൈമാവിൻ ചോട്ടിലായ് ചെറുതുള്ളി മഴവെള്ളം കിനിയാതെ കാത്തു നിന്നപ്പോൾ ഇര തേടിയലയുമാ- ചെറുപക്ഷിപോലുമ- ന്നറിയാതെ ശങ്കിച്ചു പാടിയത്രേ മുകളിലെ കുന്നിൻ ചെരുവിലായ് കൂരിരുൾ വിതറി മേഘം വന്നു നിന്നിടുമ്പോൾ അരികിലായ് തഴുകി തലോടി മറയുന്ന പുഴയുമന്നാർദ്രമായ് … Read more

അരികെ… | സുബീഷ് ആലൂർ

Arike Kavitha

വിരഹം നിറഞ്ഞൊരമ്മതൻ അനാഥത്വ നോവിന്റെ ശിരസ്സിനെ രണ്ടായ് പിളർത്തി നീ ഇരുളിൽ വളർന്നവളുടെ  മൂകാമാം മനസ്സിൽ വിശ്വപ്രഭാ പടലം പടർത്തി നീ പഠനവും പ്രണയവും നിറഞ്ഞ കലാലയ ഹൃദയത്തിലൊരിടം തുറന്നു നീ ഇടം തേടി അലയുന്ന പ്രിയരവർക്കവകാശ വിപ്ലവ ചിന്തകൾ നൽകി നീ അണുവിനാൽ നാം മുഖം മറച്ചൊരാ നാളി- -ലശരർക്കു തുണയായ് വളർന്നു നീ പാഴ് വസ്തു പോലും പെറുക്കിവിറ്റാദർശ മാർഗം നമുക്കായ് തുറന്നു നീ അമ്മതൻ നോവിനെ മെയ്യാൽ തുടച്ചു നീയ – -ന്യന്റെ … Read more

ബാഗ്ദാദ് – മുരുകന്‍ കാട്ടാക്കട

Bagdad Kavitha Lyrics Malayalam

മണലുകരിഞ്ഞു പറക്കുന്നെന്ത്ര, കാക്ക മലര്‍ന്നു പറക്കുന്നുമണലുകരിഞ്ഞു പറക്കുന്നെന്ത്ര, കാക്ക മലര്‍ന്നു പറക്കുന്നുതാഴേത്തൊടിയില്‍ തലകീറി ചുടുചോരയൊലിക്കും ബാല്യങ്ങള്‍താഴേത്തൊടിയില്‍ തലകീറി ചുടുചോരയൊലിക്കും ബാല്യങ്ങള്‍ഇതു ബാഗ്ദാദാണമ്മ പറഞ്ഞൊരറബിക്കഥയിലെ ബാഗ്ദാദ്ഇതു ബാഗ്ദാദാണമ്മ പറഞ്ഞൊരറബിക്കഥയിലെ ബാഗ്ദാദ്കാളയിറച്ചിക്കടയിലെ തറയില്‍ ചോരതെറിച്ചിളനാമ്പു കരിഞ്ഞുആരവമില്ലാതവിടവിടെ പൊടികേറിമറഞ്ഞ തുണിപ്പൊതികള്‍കൂട്ടത്തില്‍ ചെറുകുപ്പായത്തില്‍ ചിതറിയ ബാല്യമുറങ്ങുന്നുഅരികിലെയമ്മ പൊതിച്ചിതറി ചുടുകവിളില്‍ പാതിക്കൈ മാത്രംഇതു ബാഗ്ദാദാണമ്മ പറഞ്ഞൊരറബിക്കഥയിലെ ബാഗ്ദാദ്ഇതു ബാഗ്ദാദാണമ്മ പറഞ്ഞൊരറബിക്കഥയിലെ ബാഗ്ദാദ്തെരുവിന്നൊരത്തൊരു തിരികെട്ടുകിടപ്പുണ്ടവിടെപ്പുകയുണ്ട്പകലു കരിഞ്ഞാല്‍ പാത്തുപതുങ്ങിവരും നരികള്‍ക്കതി മദമുണ്ട്അമ്മക്കാലു തെരഞ്ഞു തളര്‍ന്നു, ഉമ്മകൊടുത്തു തുടുത്ത മുഖംഎങ്ങുകളഞ്ഞു പൊന്നോമല്‍ച്ചിരി താങ്ങീടേണ്ട തളിര്‍ത്ത മൊഴിസൂര്യനെവെല്ലും കാന്തിയെഴുന്നൊരു തേജസ്വാര്‍ന്നൊരു … Read more

എൻ്റെ വിദ്യാലയം | ഒളപ്പമണ്ണ

ente-vidyalayam-olappamanna-kavitha

ഞാനൊരു വിദ്യാർഥിയാൽ ണെൻ പാഠമീജ്ജീവിതം; നൂനമെൻ, ഗുരുനാഥര- ജ്ഞാതരേതോ ദിവ്യർ. തിങ്കളും താരങ്ങളും, തൂവെള്ളി കതിര്‍ ചിന്നും തുംഗമാം വാനിന്‍ ചോട്ടി- ലാണെന്റെ വിദ്യാലയം! ഇന്നലെ കണ്ണീര്‍വാര്‍ത്തു കരഞ്ഞീടിനവാന- മിന്നിതാ ചിരിക്കുന്നു, പാലോളി ചിതറുന്നു;     മുള്‍ച്ചെടിത്തലപ്പിലും പുഞ്ചിരിവിരിയാറു- ണ്ടച്ചെറു പൂന്തോപ്പിലെ പനിനീരുരയ്‌ക്കുന്നു; മധുവിന്‍ മത്താല്‍ പാറി മൂളുന്നു മധുപങ്ങള്‍; ‘മധുരമീ ജീവിതം, ചെറുതാണെന്നാകിലും‘ ആരെല്ലെന്‍ ഗുരുനാഥ- രാല്ലെന്‍ ഗുരുനാഥര്‍? ‍പാരിതിലെല്ലാമെന്നെ പഠിപ്പിക്കുന്നുണ്ടെന്തോ! തിങ്കളും താരങ്ങളും, തൂവെള്ളി കതിര്‍ ചിന്നും തുംഗമാം വാനിന്‍ ചോട്ടി- ലാണെന്റെ … Read more

ചണ്ഡാലഭിക്ഷുകി | കുമാരനാശാൻ

chandalabhikshuki-kavitha

ഒന്ന് പണ്ടുത്തരഹിന്ദുസ്ഥാനത്തിൽ വൻ‌പുകഴ്- കൊണ്ട ശ്രാവസ്തിക്കടുത്തോരൂരിൽ, രണ്ടായിരത്തഞ്ഞൂറാണ്ടോളമായ്-വെയിൽ കൊണ്ടെങ്ങും വാകകൾ പൂക്കുന്നാളിൽ ഉച്ചയ്ക്കൊരുദിനം വന്മരുവൊത്തൊരു വിച്ഛായമായ വെളിസ്ഥലത്തിൽ കത്തുന്നൊരാതപജ്വാലയാലർക്കനെ സ്പർദ്ധിക്കും മട്ടിൽ ജ്വലിച്ചു ഭൂമി അദ്ദിക്കിലൂടെ കിഴക്കുനിന്നേറെ നീ- ണ്ടെത്തുമൊരുവഴി ശൂന്യമായി സ്വച്ഛതരമായ കാനൽ‌പ്രവാഹത്തിൻ നീർച്ചാലുപോലെ തെളിഞ്ഞു മിന്നി ദൂരെപ്പടിഞ്ഞാറു ചാഞ്ഞ വിൺ‌ഭിത്തിയിൽ നേരെയതു ചെന്നു മുട്ടും ദിക്കിൽ ഉച്ചമായങ്ങൊരു വന്മരം കാണുന്നു നിശ്ചലമായ കാർകൊണ്ടല്പോലെ നീലക്കല്ലൊത്തു മിനുത്തോരിലകൾ തൻ മേലെ തൂവൈരത്തിൻ കാന്തി വീശും ചണ്ഡാംശുരശ്മികളാലൊരു വാർവെള്ളി- മണ്ഡലം ചൂടുന്നുണ്ടമ്മുകിൽമേൽ പച്ചിലച്ചില്ലയിൽ ചെപ്പടിപ്പന്തുപോൽ മെച്ചമായ് പറ്റും … Read more

മാമ്പഴം | വൈലോപ്പിള്ളി ശ്രീധരമേനോൻ

അങ്കണ തൈമാവില്‍ നിന്നാദ്യത്തെ പഴം വീഴ്‌കെ അമ്മതൻ നേത്രത്തില്‍ നിന്നുതിര്‍ന്നൂ ചുടുകണ്ണീര്‍ നാലുമാസത്തിന്‍ മുന്‍പില്‍ ഏറെ നാള്‍ കൊതിച്ചിട്ടീ ബാലമാകന്ദം പൂവിട്ടുണ്ണികള്‍ വിരിയവേ അമ്മതന്‍ മണിക്കുട്ടന്‍ പൂത്തിരികത്തിച്ചപോൽ അമ്മലര്‍ച്ചെണ്ടൊന്നൊടിച്ചാഹ്ലാദിച്ചടുത്തെത്തീ ചൊടിച്ചൂ മാതാവപ്പോൾ ഉണ്ണികള്‍ വിരിഞ്ഞ പൂവിറുത്തു കളഞ്ഞല്ലോ കുസൃതിക്കുരുന്നേ നീ മാങ്കനി വീഴുന്നേരം ഓടിച്ചെന്നെടുക്കേണ്ടോന്‍ പൂങ്കുല തല്ലുന്നതു തല്ലുകൊള്ളാഞ്ഞിട്ടല്ലേ പൈതലിൻ ഭാവം മാറി വദനാംബുജം വാടീ കൈതവം കാണാക്കണ്ണ് കണ്ണുനീർത്തടാകമായ് മാമ്പഴം പെറുക്കുവാന്‍ ഞാന്‍ വരുന്നില്ല മാമ്പഴം പെറുക്കുവാന്‍ ഞാന്‍ വരുന്നില്ല എന്നവൻ മാന്‍പെഴും മലർക്കുലയെറിഞ്ഞു വെറും … Read more

മഴ | വിജയലക്ഷ്മി

Mazha Malayalam Kavitha

രാത്രിവീണയുമായ് ഏകാകിയാം യാത്രികന്‍ വന്നു വീണ്ടുമീ കര്‍ക്കടം എത്രയെത്രയോ കാലമായെങ്കിലും അല്പനാള്‍ മുമ്പിലെന്നപോല്‍ ജന്നലില്‍ ഒറ്റമിന്നലില്‍ വീണ്ടും പഴയ ഞാന്‍ രാത്രിവീണയുമായ് ഏകാകിയാം യാത്രികന്‍ വന്നു വീണ്ടുമീ കര്‍ക്കടം കാറ്റു തൊട്ടാല്‍ പുഴങ്ങുന്ന വേരുകള്‍ ചോട്ടിലെങ്കിലും മേലെ തളിരുകള്‍ ഏറ്റുവാങ്ങിടുന്നൊരി മഴചാറ്റലിന്‍ ഞാറ്റുപാട്ടും നിറഞ്ഞ ചങ്ങാത്തവും കാറ്റു തൊട്ടാല്‍ പുഴങ്ങുന്ന വേരുകള്‍ ചോട്ടിലെങ്കിലും മേലെ തളിരുകള്‍ ഏറ്റുവാങ്ങിടുന്നൊരി മഴചാറ്റലിന്‍ ഞാറ്റുപാട്ടും നിറഞ്ഞ ചങ്ങാത്തവും ഓമനിച്ചവരെല്ലാം പിരിഞ്ഞുപോയ് ഓടിവന്ന വസന്തം തിരിച്ചുപോയ് ഓമനിച്ചവരെല്ലാം പിരിഞ്ഞുപോയ് ഓടിവന്ന വസന്തം തിരിച്ചുപോയ് … Read more